താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, February 24, 2020 10:40 PM IST
തൊ​ടു​പു​ഴ : രാ​ജാ​ക്കാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക.്
പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ചി​കി​ത്സാ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ മ​റ്റ് ചു​മ​ത​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ടേ​ണ്ടി വ​രു​ന്പോ​ൾ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ത്ത​രം പ​രാ​തി​ക​ൾ മേ​ലി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​ശു​പ​ത്രി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
ദി​വ​സം 250 രോ​ഗി​ക​ൾ വ​രെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ ആ​വ​ശ്യ​ത്തി​നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ര​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും ഒ​രു സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ​യും ത​സ്തി​ക മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​വി​ടെ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​ൻ​എ​ച്ച്എ​മ്മി​ൽ നി​ന്നു​ള്ള താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ര​ണ്ടേ​ക്ക​ർ ഭൂ​മി സ്വ​ന്ത​മാ​യു​ള്ള ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​ത്. രാ​ജാ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് 36 കി​ലോ​മീ​റ്റ​ർ അ​ക​ലെ മാ​ത്ര​മാ​ണ് മ​റ്റൊ​രു ആ​ശു​പ​ത്രി ഉ​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കൂ​ടു​ത​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തി​യാ​ൽ മാ​ത്ര​മേ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യ​ള്ളൂ​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഡ​യ​റ​ക​ട​ർ, ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് സെ​ക്രട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.