തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, February 24, 2020 10:48 PM IST
പൊ​ന്ന​ന്താ​നം : ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.ജോ​ർ​ജ് ജോ​സ​ഫ് മൈ​ലാ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​കെ.​ര​വീ​ന്ദ്ര​ൻ, ടി.​എം. സു​ഗ​ത​ൻ എ​ന്നി​വ​ർ തേ​നീ​ച്ച വ​ള​ർ​ത്ത​ലും പ​രി​പാ​ല​നം, തേ​നീ​ന്‍റെ ഒൗ​ഷ​ധ​ഗു​ണങ്ങ​ൾ, തേ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് ക്ലാ​സ് ന​ട​ത്തി. യോ​ഗ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ വാ​യ​ന​ശാ​ല കേ​ന്ദ്രീ​ക​രി​ച്ച് തേ​നീ​ച്ച ക​ർ​ഷ​ക സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​സ് പു​ന്ന​മ​റ്റം, വൈ​സ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ എ​ൻ.​വി. ജോ​സ​ഫ് നി​ല​വൂ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വി.​ജെ. ജോ​സ​ഫ് വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. വി.​ജെ.​ജോ​സ​ഫ് സ്വാ​ഗ​ത​വും എ​ൻ.​വി. ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​ർ​ച്ച് 13ന് ​രാ​വി​ലെ 9.30 മു​ത​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.