ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തി​ൽ 38 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Tuesday, February 25, 2020 10:45 PM IST
നെ​ടു​ങ്ക​ണ്ടം: സ​ഫ​ലം - 2020 പ​ദ്ധ​തി​യി​ലൂ​ടെ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ 38 പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി.

ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്താ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

ജ​ന​ങ്ങ​ളു​ടെ പ​രാ​തി താ​ലൂ​ക്കു​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് സ​ഫ​ലം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ​റ​ഞ്ഞു.

ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ഓ​ണ്‍​ലൈ​നാ​യി 41 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 38 പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി. മൂ​ന്നു പ​രാ​തി​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31 പ​രാ​തി​ക​ളും പ​ഞ്ചാ​യ​ത്ത് - മൂ​ന്ന്, കെ ​എ​സ്ഇ​ബി - മൂ​ന്ന്, ലീ​ഡ് ബാ​ങ്ക്, അ​ക്ഷ​യ, ലൈ​ഫ് മി​ഷ​ൻ, പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രോ പ​രാ​തി​ക​ൾ വീ​ത​വു​മാ​ണ് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത്. വ​സ്തു അ​തി​ർ​ത്തി ത​ർ​ക്കം, പ​ട്ട​യ​പ്ര​ശ്നം, സ​ർ​വേ -റീ​സ​ർ​വേ ന​ട​പ​ടി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്.

അ​ദാ​ല​ത്തി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ​വ​ഴി നേ​രി​ട്ടും പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച 38 പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. നേ​രി​ട്ടു​കി​ട്ടി​യ പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ലെ അ​ക്ഷ​യ കൗ​ണ്ട​ർ വ​ഴി ഓ​ണ്‍​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്തു.

പ​രാ​തി​ക്കാ​രു​ടേ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ.​എ) സാ​ബു കെ. ​ഐ​സ​ക്, ഡെ​പ്യു​ട്ടി ക​ള​ക്ട​ർ (ആ​ർ​ആ​ർ) അ​ല​ക്സ് ജോ​സ​ഫ്, ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി.