റീ​ടാ​റിം​ഗി​ന് ഇ​റ​ക്കി​യ മെ​റ്റ​ൽ റോ​ഡി​ൽ; ഇ​രുച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ: റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ വൈ​കു​ന്ന​തു മൂ​ലം റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഇ​റ​ക്കി​യി​ട്ട മെ​റ്റ​ൽ റോ​ഡി​ലൂ​ടെ നി​ര​ന്നു കി​ട​ക്കു​ന്ന​ത് ഇ​രു ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

തെ​ക്കും​ഭാ​ഗം - അ​ഞ്ചി​രി റോ​ഡി​ലാ​ണ് മെ​റ്റ​ൽ​ക്കൂ​ന​ക​ൾ അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ന്ന​ത്. ത​ക​ർ​ന്നു കി​ട​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു മാ​സ​ത്തി​നു മു​ന്പാ​ണ് മെ​റ്റ​ൽ റോ​ഡി​ൽ ഇ​റ​ക്കി​യ​ത്. ക​ല്ലാ​നി​ക്ക​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ മ​ല​ങ്ക​ര ഗേ​റ്റ് വ​രെ ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​ണ് മെ​റ്റ​ൽ ഇ​റ​ക്കി​യ​ത്. കൂ​ന കൂ​ട്ടി​യി​രു​ന്ന മെ​റ്റ​ൽ റോ​ഡി​ലേ​ക്ക് പ​ര​ന്നു കി​ട​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്.

റോ​ഡി​ൽ പ​ല ഭാ​ഗ​ത്ത് ആ​യി ഇ​ത്ത​ര​ത്തി​ൽ മെ​റ്റ​ൽ കൂ​ന​ക​ൾ കൂ​ട്ടി ഇ​ട്ടി​ട്ടു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​ക്കൊ​ടു​വി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്താ​ൻ തു​ക അ​നു​വ​ദി​ച്ച​ത്.

ഇ​തി​നു ശേ​ഷം ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് മെ​റ്റ​ൽ ഇ​റ​ക്കി​യ​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം താ​റു​മാ​റാ​യി​ട്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ളം ആ​യി. ഇ​പ്പോ​ൾ റോ​ഡ് പ​ല ഭാ​ഗ​ത്തും വ​ലി​യ കി​ട​ങ്ങാ​യി കി​ട​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ത​ന്നെ റോ​ഡ് പ​ണി ആ​രം​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് മെ​റ്റ​ൽ ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ ടാ​ർ ഇ​റ​ക്കി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ മെ​റ്റ​ൽ കൂ​ട്ടി വ​യ്ക്കാ​തെ ഒ​രു മാ​സ​ത്തോ​ള​മാ​യി റോ​ഡി​ൽ നി​ര​ന്നു കി​ട​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. മെ​റ്റ​ൽ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ത്ര​യും വേ​ഗം ടാ​റിം​ഗ് ന​ട​ത്തി ഇ​തു വ​ഴി​യു​ള്ള യാ​ത്രാ ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.