ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി
Tuesday, February 25, 2020 10:50 PM IST
ചെ​റു​തോ​ണി: കാ​ല​പ്പ​ഴ​ക്കം​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തോ​ടെ മേ​ൽ​ക്കൂ​ര ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​മെ​ന്ന അ​പ​ക​ടാ​വ​സ്ഥ​യെ​തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് ഓ​ഫീ​സ് താ​ല്കാ​ലി​ക​മാ​യി മാ​റ്റി​യി​രു​ന്നു. ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ 23.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും മെ​യി​ന്‍റ​ന​ൻ​സ് പ്ര​വ​ർ​ത്തി​ക​ൾ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ന​ട​പ്പി​ലാ​ക്കാ​നാ​വാ​ത്ത​തു​മൂ​ലം ത​ട​സം നേ​രി​ട്ടു. തു​ട​ർ​ന്ന് എം​എ​ൽ​എ ധ​ന​മ​ന്ത്രി​യുമാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നേ​തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സ് ന​വീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജീ​ർ​ണി​ച്ച മേ​ൽ​ക്കൂ​ര​ക​ൾ മാ​റ്റി പ​ക​രം ഇ​രു​ന്പു​കേ​ഡ​റു​ക​ളി​ൽ റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ മേ​യു​ക​യും ചൂ​ടും ശ​ബ്ദ​വും കു​റ​യ്ക്കു​ന്ന​തി​ന് സീ​ലിം​ഗും ന​ട​ത്തി മി​ക​ച്ച ഓ​ഫീ​സാ​ക്കി മാ​റ്റി. ഇ​തോ​ടൊ​പ്പം ഓ​ഫീ​സ് മെ​യി​ന്‍റ​ന​ൻ​സി​നാ​യി 14 ല​ക്ഷം രൂ​പ റ​വ​ന്യു വ​കു​പ്പ് മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ർ​കൂ​ടി അ​നു​വ​ദി​ച്ചു​ന​ൽ​കി​യ​തോ​ടെ കെ​ട്ടി​ട​ത്തി​ൽ ഫ്ളോ​ർ ടൈ​ൽ പാ​കി പെ​യി​ന്‍റ​ടി​ച്ചു കൂ​ടു​ത​ൽ മോ​ടി​യാ​ക്കു​ക​യും ചെ​യ്തു.
ഉ​ദ്ഘാ​ട​ന​ത്തി​നു​മു​ൻ​പ് ഓ​ഫീ​സ് പ​രി​സ​രം വെ​ട്ടി​ത്തെ​ളി​ച്ച് പൂ​ച്ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജോ​ണ്‍​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര ശു​ചീ​ക​ര​ണം ന​ട​ക്കു​ക​യാ​ണ്. ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ളും പൂ​ന്തോ​ട്ട​വും ക്ര​മീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും​കൂ​ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.