അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ: ക​ട്ട​പ്പ​ന​യി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
Monday, March 30, 2020 9:52 PM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലു​ള്ള ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ പോ​ലീ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​രോ​ധം സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. പെ​രു​ന്പാ​വൂ​രും പാ​യി​പ്പാ​ടും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ള്ള മേ​ഖ​ല​യാ​ണ് ക​ട്ട​പ്പ​ന. ഞാ​യ​റാ​ഴ്ച​ക​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട്ട​പ്പ​ന ടൗ​ണി​ലെ​ത്തു​ന്ന​ത്. ക​ട്ട​പ്പ​ന കേ​ന്ദ്ര​മാ​ക്കി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യൂ​ണി​യ​ൻ രൂ​പീ​ക​രി​ക്കാ​ൻ അ​ടു​ത്തി​ടെ ശ്ര​മം ന​ട​ന്നി​രു​ന്നു. ഏ​റെ​വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പ​ന​യ്ക്കു സ​മീ​പ​മു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യ ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണ് ഇ​തി​നു നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.
പാ​യി​പ്പാ​ടി​ൽ​നി​ന്നും ഏ​റെ വ്യ​ത്യ​സ്തമാ​യ ജീ​വി​ത സാ​ഹ​ച​ര്യ​മാ​ണ് ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ ഇ​വ​ർ​ക്കു​ള്ള​ത്. ഇ​വി​ടെ ഒ​ട്ടു​മി​ക്ക തൊ​ഴി​ലാ​ളി​ക​ളും ഏ​തെ​ങ്കി​ലും ഒ​രു തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് തൊ​ഴി​ലു​ട​മ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​യി​പ്പാ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്ത​മാ​യി താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യാ​ണ് ജോ​ലി​ക്കു പോ​കു​ന്ന​ത്. ഇ​വി​ടെ ചു​രു​ക്കം​ചി​ല തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് അ​ങ്ങി​നെ ക​ഴി​യു​ന്ന​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ ഇ​ട​യി​ലു​ണ്ടാ​കു​ന്ന വി​ഷ​യ​ങ്ങ​ൾ അ​പ്പോ​ഴ​പ്പോ​ൾ​ത​ന്നെ ഇ​വ​ർ ഗ്രൂ​പ്പി​ൽ ഇ​ടു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ. ക​ഴി​യു​ന്നി​ട​ത്തോ​ളം ഇ​വ​ർ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ജോ​ലി​ചെ​യ്യാ​റി​ല്ല. ക​ട്ട​പ്പ​ന ടൗ​ണി​ലാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​യു​ള്ള എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടു​ന്ന​ത്.
സാ​ധാ​ര​ണ തോ​ട്ട​ങ്ങ​ളി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന​വ​ർ ആ​ഴ്ചാ​വ​സാ​ന​ങ്ങ​ളി​ൽ വേ​ത​ന​ത്തി​ൽ നി​ശ്ചി​ത​വി​ഹി​തം മാ​റ്റി​വ​ച്ച് കൂ​ടു​ത​ൽ തു​ക​യും നാ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യാ​ൽ തൊ​ഴി​ലു​ട​മ​ക​ൾ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ പ​ട്ടി​ണി​യാ​കു​മെ​ന്ന​താ​ണ് പൊ​തു​വെ​യു​ള്ള സ്ഥി​തി. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വി​ടെ ഒ​ട്ടു​മി​ക്ക തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ ഉ​ട​മ​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ്.
അ​ത​ല്ലാ​തെ സ്വ​ന്ത​മാ​യി ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ച് ജോ​ലി​ക്കു പോ​യി​രു​ന്ന​വ​ർ​ക്ക് ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ സമൂഹ അ​ടു​ക്ക​ള​വ​ഴി ഇ​പ്പോ​ൾ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്.