ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ക്കും: കേ​ര​ള കോ​ണ്‍.-എം
Monday, April 6, 2020 10:05 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​മാ​യ ഒ​ന്പ​തി​ന് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ത​ല ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് അ​നു​സ്മ​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു.
സ​മൂ​ഹ​ത്തി​ലെ ആ​ലം​ബ​ഹീ​ന​ർ​ക്ക് ഒ​ട്ടേ​റെ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി കാ​രു​ണ്യ​ത്തി​ന്‍റെ കൈ​യൊ​പ്പാ​യി മാ​റി​യ കെ.​എം. മാ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ച​രി​ക്കാ​നാ​കാ​ത്ത പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി ഇ​ത്ത​രം അ​നു​സ്മ​ര​ണ​ത്തി​ന് പ്ര​വ​ർ​ത്ത​ക​രെ ആ​ഹ്വ​നം​ചെ​യ്ത​ത്.
29-ന് ​കോ​ട്ട​യ​ത്ത് വി​പു​ല​മാ​യ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്പോ​ഴാ​ണ് രാ​ജ്യം വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.
ഇ​തോ​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന​ത് മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.