കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു
Monday, April 6, 2020 10:09 PM IST
ചെ​റു​തോ​ണി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു. വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്കാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ വി​ധ​വ​യാ​യ അ​മ്മ​ന​ത്ത് മേ​രി​യു​ടെ വീ​ടാ​ണ് പു​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ ആ​യി​രു​ന്ന​തി​നാ​ൽ മേ​രി​യും പേ​ര​ക്കു ട്ടി​ക​ളും വീ​ടി​ന​ക​ത്തു​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച് വീ​ട് ഇ​ള​കി​യ​തോ​ടെ മേ​രി​യും പേ​ര​ക്കു​ട്ടി​ക​ളും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ​നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണി​വ​രു​ടെ ഏ​ക ആ​ശ്ര​യം.
വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ ക​യ​റി​കി​ട​ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ് മേ​രി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ സ്ഥ​ല​ത്തെ​ത്തി വി​ല്ലേ​ജ് ഓ​ഫി​സ​ർ, ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാം സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.