ധ​ന​സ​ഹാ​യത്തിന് അ​പേ​ക്ഷ ക്ഷണിച്ചു
Tuesday, April 7, 2020 10:02 PM IST
ഇ​ടു​ക്കി: കൊ​റോ​ണ ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലെ സ​ജീ​വാം​ഗ​ങ്ങ​ൾ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ധന സ​ഹാ​യം ന​ൽ​കും. അം​ഗ​ത്തി​ന് 12 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അം​ശാ​ദാ​യ കു​ടി​ശി​ക ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ 9400 494 628 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്ക് അ​യ​ക്കു​ക​യോ ചെ​യ്യാം.
അ​പേ​ക്ഷ​ക​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, ക്ഷേ​മ​നി​ധി അം​ഗ​ത്തി​ന്‍റെ പാ​സ് ബു​ക്ക്, താ​മ​സ സ്ഥ​ല​ത്തെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.​സ്കാ​ൻ ചെ​യ്ത​യ​ക്കു​ന്ന രേ​ഖ​ക​ൾ വ്യ​ക്ത​വും സ്പ​ഷ്ട​വും ആ​യി​രി​ക്ക​ണം.

ഡ​യാ​ലി​സി​സ്
രോ​ഗി​ക​ൾ​ക്ക് വാ​ഹ​ന
സൗ​ക​ര്യം ന​ൽ​കും

തൊ​ടു​പു​ഴ: നി​ർ​ധ​ന​രും വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രു​മാ​യ ജി​ല്ല​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട​വ​ർ​ക്കും ഡി​സി​സി​യു​ടെ ക​ണ്‍​ട്രോ​ൾ റൂം ​സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ന​ൽ​കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ചി​കി​ത്സ മു​ട​ങ്ങി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് തു​ട​ർ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.​ഫോ​ണ്‍.94465 12891, 94472 66950.