ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, May 27, 2020 9:36 PM IST
ചെ​റു​തോ​ണി: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു കു​ര്യ​നെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വി​ൻ​പ്ര​കാ​രം സെ​ക്ര​ട്ട​റി മു​ഖ​മ്മ​ദ് ഹ​നീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.
ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കെ​തി​രേ കീ​ഴു​ദ്യോ​ഗ​സ്ഥ​രാ​യ 10 പേ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കീ​ഴ് ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക, അ​മി​ത​ജോ​ലി​ഭാ​രം ഏ​ൽ​പ്പി​ക്കു​ക​യും ജോ​ലി​യി​ൽ ന്യൂ​ന​ത ക​ണ്ടെ​ത്തി കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്, മെ​മ്മോ, വി​ശ​ദീ​ക​ര​ണം ചോ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ൽ​കു​ക, ജീ​വ​ന​ക്കാ​രെ ചീ​ത്ത​വി​ളി​ക്കു​ക, വ​നി​താ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, അ​സ​ഭ്യം പ​റ​യു​ക, പൊ​തു​യോ​ഗ​ങ്ങ​ളി​ൽ അ​വ​ഹേ​ളി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നു​മാ​രോ​പി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ പ​രാ​തി ന​ൽ​കി​യ​ത്.
വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​ർ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ര​മേ​ഷ് ച​ന്ദ്ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രാ​തി​ക്കാ​രെ നേ​രി​ൽ​കേ​ട്ട് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ജു കു​ര്യ​നെ കഴിഞ്ഞദിവസം സ​ർ​വീ​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡു​ചെ​യ്ത​ത്.