നി​യ​മ​വാ​ഴ്ച സി​പി​എം ചൊ​ൽ​പ്പി​ടി​യി​ലാ​ക്കി: ഇ​ബ്രാ​ഹിം​കു​ട്ടി
Thursday, May 28, 2020 8:56 PM IST
നെ​ടു​ങ്ക​ണ്ടം: നി​യ​മ​വാ​ഴ്ച സി​പി​എം ചൊ​ൽ​പ്പി​ടി​യി​ലാ​ക്കു​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ട​ന്നു​ചെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ​ക​യ​റി കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യം പ​റ​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും​ചെ​യ്ത സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ർ. തി​ല​ക​നേ​യും ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​വി​ജ​യാ​ന​ന്ദി​നേ​യും ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പി​ൽ കേ​സെ​ടു​ത്ത് അ​റ​സ്്റ്റു​ചെ​യ്യ​ണ​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. എം.​എം. മ​ണി മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ങ്ങ​നെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​വി​ഡ് - 19 മ​ഹാ​മാ​രി​യേ​തു​ട​ർ​ന്ന് വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന പോ​ലീ​സു​കാ​രോ​ടു​ള്ള അ​നാ​ദ​ര​വാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി​യും ജി​ല്ലാ നേ​തൃ​ത്വ​വും അ​ഭി​പ്രാ​യം പ​റ​യ​ണം. ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ കേ​സെ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ച ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​താ​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വ​ത്തി​ൽ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പി​ൽ കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ളു​മാ​യി ഡി​സി​സി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.