94.5 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റി
Thursday, May 28, 2020 8:56 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഒ​രു​കോ​ടി 15 ല​ക്ഷം രൂ​പ​യി​ൽ 94.5 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റി. ര​ണ്ട് ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ർ, മൂ​ന്ന് കാ​ർ​ഡി​യാ​ക് ഡി​ഫ്രീ​ബി​ലേ​റ്റ​ർ, എ​ട്ട് മ​ൾ​ട്ടി പാ​രാ​മീ​റ്റ​ർ മോ​ണി​റ്റ​ർ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ആ​വ​ശ്യ​പ്പെ​ട്ട ഒ​ട്ടു​മി​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്. വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ ഒ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.
ശേ​ഷി​ക്കു​ന്ന 20 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ​കൂ​ടി ഉ​ട​ൻ​ത​ന്നെ എ​ത്തു​മെ​ന്നും ഇ​ത് ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തു പ​ക​രു​മെ​ന്നും എം​പി പ​റ​ഞ്ഞു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ച്ച​പ്പെ​ട്ട ആ​ധു​നി​ക ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി ഫ​ണ്ടി​ന് വി​ല​ക്കു​ണ്ടെ​ങ്കി​ലും അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യാ​ൽ ഏ​തു​വി​ധേ​ന​യും സാ​ധ്യ​മാ​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു.
ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഒ​രു​കോ​ടി 48 ല​ക്ഷം രൂ​പ​യാ​ണ് എം​പി ഫ​ണ്ടി​ൽ​നി​ന്ന് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്. കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി അ​നു​വ​ദി​ച്ച 33 ല​ക്ഷം രൂ​പ മു​ട​ക്കി വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.
അ​ടി​യ​ന്ത​ര​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​റോ​ള​ജി ലാ​ബ് ആ​രം​ഭി​ക്കാ​ൻ എ​ല്ലാ​വ​രു​ടേ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ, ആ​ർ​എം​ഒ ഡോ.​എ​സ്. അ​രു​ണ്‍, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​ൻ. ര​വി​കു​മാ​ർ, ഡോ. ​ദീ​പേ​ഷ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ.​പി ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, റോ​യി ജോ​സ​ഫ്, പി.​ഡി. ജോ​സ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.