പീരുമേട് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് സ്ഥ​ലം മാ​റ്റം
Friday, May 29, 2020 10:06 PM IST
തൊ​ടു​പു​ഴ: കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ സ്ഥ​ലം​മാ​റ്റി​യ​താ​യി പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണ​ത്തി​ന് ഹാ​ജ​രാ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
അ​തി​നാ​ൽ അ​ദ്ദേ​ഹം നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഫ​യ​ലു​ക​ളും ര​ജി​സ്റ്റ​റു​ക​ളും പ​രി​ശോ​ധ​ന​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. രേ​ഖ​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്താ​ത്ത അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫ​ണ്ടി​ൽ തി​രി​മ​റി കാ​ണി​ച്ച​താ​യി പീ​രു​മേ​ട് സ്വ​ദേ​ശി സെ​ൽ​വ​രാ​ജ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സീ​നി​യ​ർ സൂ​പ്ര​ണ്ട് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി.