മ​ദ്യ​ത്തി​ന്‍റെ ആ​പ്പ് ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​നെ​ന്ന്
Saturday, May 30, 2020 10:45 PM IST
ക​ട്ട​പ്പ​ന: മ​ദ്യം വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ തെ​രു​വി​ൽ ത​മ്മി​ൽ ത​ല്ലി​പ്പി​ക്കു​ന്ന ത​രം​താ​ഴ്ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ ആ​രോ​പി​ച്ചു. ആ​രും മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.

സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ക​യും വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ൽ ഇ​ല്ലാ​തെ മ​ദ്യ​വി​ത​ര​ണം ന​ട​ത്തു​ന്ന​തു​മാ​ണ് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​ത്. കോ​വി​ഡി​നെ​തി​രെ​യു​ള്ള എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ മ​ദ്യ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കു​ന്ന വ​യോ​ധി​ക​ർ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ ക​രി​ഞ്ച​ന്ത​യി​ൽ മ​ദ്യം വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ്. കോ​വി​ഡി​നെ​കു​റി​ച്ച് വാ​ചാ​ല​മാ​യി സം​സാ​രി​ക്കു​ന്ന സ​ർ​ക്കാ​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളേ​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ ആ​രോ​പി​ച്ചു.