ക​ണ്ണ​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​റ​യെ ഭീ​മ​ൻ കു​ഞ്ഞ​ൻ മ​ര​ങ്ങ​ൾ
Sunday, May 31, 2020 9:38 PM IST
ക​ട്ട​പ്പ​ന: മു​റ്റം നി​റ​യെ ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് പ​ച്ച​പ്പൊ​രു​ക്കു​ക​യാ​ണ് ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല സ്വ​ദേ​ശി ക​ണ്ണ​ൻ. നേ​ര​ന്പോ​ക്കി​നാ​യി തു​ട​ങ്ങി​യ ബോ​ണ്‍​സാ​യി പ​രി​പാ​ല​ന​ത്തി​ലൂ​ടെ അ​ൻ​പ​തോ​ളം ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്.
കു​ഞ്ഞ​ൻ ച​ട്ടി​ക​ളി​ൽ വ​ള​രു​ന്ന ചെ​റി​യ വ​ലി​യ​മ​ര​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് വെ​ട്ടി​ക്കു​ഴ​ക്ക​വ​ല പ​ദ്മ​വി​ലാ​സ​ത്തി​ലെ ക​ണ്ണ​നും കു​ടും​ബ​വും. ആ​ൽ​മ​ര​ങ്ങ​ളും പു​ളി​യും നെ​ല്ലി​യും മാ​വു​മെ​ല്ലാം നി​റ​ഞ്ഞ ചെ​റി​യ ഉ​ദ്യാ​നം ത​ന്നെ​യാ​ണ് പ​ദ്മ​വി​ലാ​സം വീ​ട്.

കു​റ​ച്ചു​വ​ർ​ഷം മു​ൻ​പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ക​ണ്ണ​ൻ ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. നേ​ര​ന്പോ​ക്കി​നാ​യി ഏ​താ​നും മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. പി​ന്നീ​ട് യൂ​ട്യൂ​ബ് വ​ഴി ഇ​ത്ത​രം മ​ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​വും സ്വാ​യ​ത്ത​മാ​ക്കി. സു​ഹൃ​ത്തു​ക്ക​ളും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ ക​ണ്ണ​ൻ പ​രി​പാ​ലി​ക്കു​വാ​ൻ തു​ട​ങ്ങി​യ​ത്.

ആ​റ​ര വ​ർ​ഷം പ​ഴ​ക്കം​ചെ​ന്ന ഷ​ഫ്ള​യ​റാ​ണ് കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും മൂ​പ്പ​ൻ. ആ​ൽ​വ​ർ​ഗ​ത്തി​ലെ ഫൈ​ക്ക​സ് മ​ര​ങ്ങ​ളും ക​ണ്ണ​ന്‍റെ ബോ​ണ്‍​സാ​യ് ശേ​ഖ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​മാ​ണ്. മൂ​ന്നു​വ​ർ​ഷം​വ​രെ പ​ഴ​ക്ക​മു​ണ്ട് ഈ ​മ​ര​ങ്ങ​ൾ​ക്ക്. ഒ​ന്ന​ര​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഫൈ​ക്ക​സ് പാ​ണ്ട, റ​ബ​ർ പ്ലാ​ന്‍റ്, സൈ​പ്ര​സ്, ന​ന്ത്യാ​ർ​വ​ട്ടം, സ്റ്റാ​ർ പ്ലാ​ന്‍റ്, ചെ​ന്പ​കം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ശേ​ഖ​ര​ങ്ങ​ൾ.

വ​ള​രെ​യ​ധി​കം ക്ഷ​മ​യും പ​രി​പാ​ലി​ക്കു​വാ​നു​ള്ള മ​ന​സും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ബോ​ണ്‍​സാ​യ് കൃ​ഷി വി​ജ​യ​മാ​കൂ​വെ​ന്നും ജൂ​വ​ല​റി ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ണ​ൻ പ​റ​യു​ന്നു. ബോ​ണ്‍​സാ​യ് പ​രി​പാ​ല​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണ് പ്രൂ​ണിം​ഗും വ​യ​റിം​ഗും. ആ​വ​ശ്യ​മാ​യ ഇ​ല​ക​ളും ശി​ഖ​ര​ങ്ങ​ളും വെ​ട്ടി​യൊ​രു​ക്കി ഈ ​ശി​ഖ​ര​ങ്ങ​ളി​ൽ മൃ​ദു​വാ​യ ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​നു​യോ​ജ്യ​മാ​യ രൂ​പം മ​ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ് രീ​തി​ക​ൾ. ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ​ത​രം ഓ​ർ​ക്കി​ഡ് പു​ഷ്പ​ങ്ങ​ളും ക​ണ്ണ​ൻ പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.

ഏ​ക്ക​ർ​ക​ണ​ക്കി​ന് പു​ര​യി​ടം നി​റ​യെ വൃ​ക്ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ൾ ഒ​രു വീ​ടി​നു​ള്ളി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്പോ​ൾ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ഓ​ർ​മ​യും പ്രൗ​ഡി​യു​മാ​ണ് ഈ ​ബോ​ണ്‍​സാ​യ് മ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.