ക​ണ്ണം​പ​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ കുട്ടികൾ ഒ​ന്നാം പാ​ഠം തു​റ​ന്നി​ല്ല
Monday, June 1, 2020 9:37 PM IST
ഉ​പ്പു​ത​റ: ക​ണ്ണം​പ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു. പ​രി​മി​ത​മാ​യ ഇ​ന്‍റ​ർ​നെ​റ്റും കേ​ബി​ൾ സൗ​ക​ര്യ​വും മാ​ത്ര​മു​ള്ള ഇ​വി​ടെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ​പോ​ലും അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. പു​ത്ത​നു​ടു​പ്പും സ്കൂ​ൾ ബാ​ഗു​മൊ​ക്കെ​യാ​യി കു​ട്ടി​ക​ളെ​ത്തേ​ണ്ട ക​ണ്ണം​പ​ടി സ്കൂ​ളി​ൽ മൂ​ക​ത ത​ളം​കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്ഥ​ല​ത്തും വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നി​ൽ കു​ട്ടി​ക​ൾ പ​ഠ​നം ആ​രം​ഭി​ച്ച​പ്പോ​ൾ ക​ണ്ണം​പ​ടി​യി​ലെ കു​ട്ടി​ക​ൾ ഇ​തൊ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ച്ചു​മി​ല്ല. ര​ണ്ടു​മാ​സ​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞെ​ങ്കി​ലും ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ യാ​തൊ​രു അ​റി​യി​പ്പും ന​ൽ​കി​യി​രു​ന്നി​ല്ല.
പ​തി​വു​പോ​ലെ ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി​യ കു​ട്ടി​ക​ളെ എ​തി​രേ​ൽ​ക്കാ​ൻ പ്യൂ​ണ്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം ക​ണ്ണം​പ​ടി​യി​ൽ ഇ​ന്നും പ​രി​ധി​ക്കു പു​റ​ത്താ​ണ്. കേ​ബി​ൾ നെ​റ്റു​വ​ർ​ക്കും ഇ​വി​ടെ അ​ന്യ​മാ​ണ്. മി​ക്ക വീ​ടു​ക​ളി​ലും ഡി​ഷാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ വി​ക്ടേ​ഴ്സ് ചാ​ന​ൽ ല​ഭ്യ​മ​ല്ല.