എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, June 30, 2020 9:47 PM IST
തൊ​ടു​പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി തൊ​ടു​പു​ഴ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​യ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി വെ​ള​ളാ​പ്പ​ള​ളി​യു​ടെ കോ​ലം ക​ത്തി​ച്ചു. മാ​ർ​ച്ച് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​വേ​ദി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ പ​ന്ത​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി ദി​വാ​ക​ര​ൻ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​എം. ഗം​ഗാ​ധ​ര​ൻ, ട്ര​ഷ​റ​ർ എ​സ്.​ബി​നു, യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മി​ഥു​ൻ സാ​ഗ​ർ, മ​ൻ​മ​ഥ​ൻ, കേ​ശ​വ​ൻ, ഉ​ഷാ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.