ത​ങ്ക​മ​ണി​യി​ൽ മൂ​ന്നു ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു
Wednesday, July 1, 2020 10:27 PM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.55-നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ൾ ജോ​സ​ഫി​ന്‍റെ കൊ​ല്ലം​പ​റ​ന്പി​ൽ സ്റ്റോ​ഴ്സും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​ത​ന്നെ പ​ച്ച​ക്ക​റി ക​ട​യും കെ​ജി പ്ര​ദീ​പി​ന്‍റെ സൂ​ര്യ ജെ​ന്‍റ്സ് ബ്യൂ​ട്ടി​പാ​ർ​ല​റു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ത​ങ്ക​മ​ണി പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ടു​ക്കി, ക​ട്ട​പ്പ​ന അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.