ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 7490 കോ​ടി വാ​യ്പ ന​ൽ​കും
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ 2020-2021 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​യ്പാ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു.

ന​ബാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ശോ​ക് കു​മാ​ർ നാ​യ​ർ, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന് വാ​യ്പാ പ​ദ്ധ​തി രേ​ഖ കൈ​മാ​റി. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 7490.66 കോ​ടി വാ​യ്പ​യാ​യി ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന് 6451.69 കോ​ടി​യും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 4043.41 കോ​ടി​യും സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് 642.77 കോ​ടി​യും ഭ​വ​ന വി​ദ്യാ​ഭ്യാ​സ വാ​യ്പാ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റു മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1765.51 കോ​ടി​യും ന​ൽ​കും.

2019- 2020 സാ​ന്പ​ത്തി​ക​വ​ർ​ഷം ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 8018.44 കോ​ടി രൂ​പ​യു​ടെ വാ​യ്പാ വി​ത​ര​ണം ചെ​യ്തു . 6683.34 കോ​ടി​യാ​യി​രു​ന്നു ല​ക്ഷ്യം. സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള എ​മ​ർ​ജ​ൻ​സി ക്രെ​ഡി​റ്റ് ലൈ​ൻ ഇ​തു​വ​രെ 105 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​ൽ 76 കോ​ടി വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി സ​ഹാ​യ ഹ​സ്തം പ​ദ്ധ​തി മു​ഖാ​ന്തി​രം 41 കോ​ടി​യോ​ളം ഇ​തു​വ​രെ ന​ൽ​കി.

ജി​ല്ല​യി​ലെ അ​ന്പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ദ്ധ​തി ക്ഷീ​ര വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജൂ​ലൈ 31 നു ​മു​ൻ​പ് തീ​ർ​പ്പാ​ക്കും. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ നി​ർ​ഭ​ർ നി​ധി, നി​ഷ്ക്രി​യ ആ​സ്തി ആ​യി​ട്ടു​ള്ള സൂക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള സ​ബോ​ർ​ഡി​നേ​റ്റ് ഡെ​ബിറ്റ് ഫ​ണ്ട് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും.