പ​ഴ​കി​യ മ​ത്സ്യ​ വി​ൽ​പന: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്
Sunday, July 5, 2020 10:15 PM IST
തൊ​ടു​പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​നം മൂ​ലം മ​ൽ​സ്യ​ത്തി​നു ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​കി​യ മീ​ൻ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് മ​ത്സ്യ വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ൽ 800 കി​ലോ​യോ​ളം പ​ഴ​കി​യ മ​ൽ​സ്യം പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഒ​രു​ങ്ങു​ന്ന​ത്. മ​ൽ​സ്യ​ത്തി​നു ല​ഭ്യ​ത കു​റ​യു​ന്ന സാ​ഹ​ച​ര്യം മു​ത​ലാ​ക്കി ഈ ​സ​മ​യം വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി മാ​സ​ങ്ങ​ളോ​ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന മീ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. നേ​ര​ത്തെ മ​ൽ​സ്യ​ങ്ങ​ളി​ൽ അ​മോ​ണി​യ​യും ഫോ​ർ​മാ​ലി​നും ക​ല​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യു​മു​ള്ള മ​ൽ​സ്യ വി​ൽ​പ​ന കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ൽ​സ്യം വീ​ണ്ടും വി​ൽ​പ്പ​ന​യ്ക്കെ​ത്താ​ൻ തു​ട​ങ്ങി​യ​ത്.
കൊ​ച്ചി​യി​ൽ നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച മ​ൽ​സ്യമാണ് ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ തൊ​ടു​പു​ഴ​യി​ലെ മ​ൽ​സ്യ സ്റ്റാ​ളു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 കി​ലോ പ​ഴ​കി​യ മ​ൽ​സ്യ​വും പി​ടി കൂ​ടി​യി​രു​ന്നു. മ​ൽ​സ്യം അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് പി​ടി കൂ​ടു​ന്ന മ​ൽ​സ്യം ഹാ​ർ​ബ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച് ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണെ​ന്നും വി​വ​ര​മു​ണ്ട്. തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ച മ​ൽ​സ്യം ഇ​ത്ത​ര​ത്തി​ൽ ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് സൂ​ച​ന. ചൂ​ര, കേ​ര, വ​റ്റ, ആ​വോ​ലി, ഓ​ല​ക്കു​ടി എ​ന്നി മീ​നു​ക​ളാ​ണ് ഇ​പ്പോ​ൾ സ്റ്റാ​ളു​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​ത്. മാം​സം കു​ടു​ത​ലുള്ള​തി​നാ​ൽ ഇ​വ ദി​വ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കാ​നാ​വു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം മ​ൽ​സ്യ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്താ​ൻ കാ​ര​ണം. പ​ല​പ്പോ​ഴും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​കി​യ മ​ൽ​സ്യം സ്റ്റാ​ളു​ക​ൾ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ന് ത​ട​യി​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ​ല സ്റ്റാ​ളു​ക​ളും ലൈ​സ​ൻ​സി​ല്ലാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ലും മ​റ്റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്റ്റാ​ളു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സ്, റ​ജി​സ്ട്രേ​ഷ​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് എ​ന്നി​വ വേ​ണ​മെ​ന്നി​രി​ക്കെ ഇ​വ​യി​ല്ലാ​തെ​യാ​ണ് പ​ല വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം. പൊ​തു​ജ​നാ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലും പാ​ലി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നടക്കുന്നത്. അ​മോ​ണി​യ​യും ഫോ​ർ​മാ​ലി​നും ക​ല​ർ​ത്തി​യ മ​ൽ​സ്യം വി​പ​ണി​യി​ലെ​ത്തു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​വ പ​രി​ശോ​ധി​ക്കാ​നു​ള്ള കി​റ്റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. കി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.
ഇ​പ്പോ​ൾ മ​ൽ​സ്യ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം തി​രി​ച്ച​റി​യാ​ൻ സാ​ധാ​ര​ണ​ക്കാ​ര​ന് യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല. നി​ല​വി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ഇ​തി​നാ​യു​ള്ള ഏ​ക മാ​ർ​ഗം. പ​ഴ​കി​യ മ​ൽ​സ്യ​ത്തി​ന്‍റെ വി​ൽ​പന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഇ​ടു​ക്കി അ​സി. ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ​ക്കോ, താ​ലൂ​ക്ക് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​ർ​ക്കോ വി​വ​രം ന​ൽ​കാ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.