ഹ​ണി​ട്രാ​പ്പ് : ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​നെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്തു
Monday, July 6, 2020 10:10 PM IST
അ​ടി​മാ​ലി: വ്യാ​പാ​രി​യെ ഹ​ണി ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ പി​ടി​യി​ലാ​യ അ​ഭി​ഭാ​ഷ​ക​നെ സ​മാ​ന കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റു ചെയ്തു. ​മൂ​ന്നാ​മ​ത്തെ സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. അ​ടി​മാ​ലി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ചാ​റ്റു​പാ​റ മ​റ്റ​പ്പി​ള്ളി​ൽ ബെ​ന്നി മാ​ത്യു (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ല്ലാ​ർ​കുട്ടി ക​ത്തി​പ്പാ​റ പ​ഴ​ക്കാ​ളി​യി​ൽ ല​താ​ദേ​വി(32), ഇ​രു​ന്പു​പാ​ലം പ​ടി​ക്ക​പ്പ് ചേ​റ്റു​കു​ഴി​യി​ൽ സി.​ആ​ർ. ഷൈ​ജ​ൻ (43), പ​ടി​ക്ക​പ്പ് ത​ട്ടാ​യ​ത്ത് ടി.​എ ഷ​മീ​ർ (38) എ​ന്നി​വ​രി​ൽ ഷ​മീ​ർ ഒ​ഴി​കെ​യു​ള്ള മൂ​ന്നു പേ​രു​ടെ പേ​രി​ലാ​ണ് ഇ​ന്ന​ലെ വീ​ണ്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​ട്ടോ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ല​താ​ദേ​വി ക​ഴി​ഞ്ഞ 15 ന് ​അ​ടി​മാ​ലി​യി​ൽ നി​ന്ന് കൂ​ന്പ​ൻ​പാ​റ​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ ഓ​ട്ടം വി​ളി​ച്ചു. വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്താ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ല​താ​ദേ​വി ഡ്രൈ​വ​റു​മാ​യി അ​ടു​ത്തി​ട​പ​ഴു​ക​യാ​യി​രു​ന്നു. അ​ന്ന് ത​ന്നെ വൈ​കു​ന്നേ​രം കു​ട്ട​ന്പു​ഴ​യി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഷൈ​ജ​ൻ ഓ​ട്ടോ ഡ്രൈ​വ​റെ ഫോ​ണി​ൽ വി​ളി​ച്ചു. യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നും കേ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​ന് 40,000 രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ​ണം യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു. 26 ന് ​വീ​ണ്ടും ഷൈ​ജ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ബെ​ന്നി മാ​ത്യു​വി​ന്‍റെ ഓ​ഫീ​സി​ൽ പ​ണം എ​ത്തി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത​നു​സ​രി​ച്ച് 35,000 രൂ​പ അ​ഭി​ഭാ​ഷ​ക​ന്‍റെ ഓ​ഫീസി​ൽ എ​ത്തി​ച്ചു ന​ൽ​കി. ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ബെ​ന്നി മാ​ത്യു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തുടർന്ന്
പോ​ലീ​സ് ര​ണ്ടു ദി​വ​സം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. പ്ര​തി​ക​ളു​ടെ പേ​രി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.