പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കി
Tuesday, July 7, 2020 10:26 PM IST
രാ​ജ​കു​മാ​രി: കോ​വി​ഡ് കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തോ​ട്ടം​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ല​യാ​ളം തോ​ട്ടം തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘം പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കി. 10000 രൂ​പ മു​ത​ൽ 50000 രൂ​പ വ​രെ​യാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. കോ​വി​ഡ് ദു​രി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ഹ​ക​ര​ണ സം​ഘം പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി ആ​വ​ിഷ്ക​രി​ച്ച​ത്. പ​ലി​ശ​ര​ഹി​ത വാ​യ്പ വി​ത​ര​ണം മു​ൻ എം​എ​ൽ​എ​മാ​രാ​യ ഇ.​എം. ആ​ഗ​സ്തി, എ.​കെ. മ​ണി എ​ന്നി​വ​ർ​ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​യി​ലെ പൂ​പ്പാ​റ, ആ​ന​യി​റ​ങ്ക​ൽ, പ​ന്നി​യാ​ർ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​യ്പ വി​ത​ര​ണം​ചെ​യ്ത​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. വി​ല്യം എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

എ​സ്റ്റേ​റ്റ് മു​റി​ച്ചു​വി​ൽ​ക്കാ​ൻ നീ​ക്ക​മെ​ന്ന്

വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് ബ​ഥേ​ൽ ക​ന്പ​നി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന എ​സ്റ്റേ​റ്റു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ മു​റി​ച്ചു​വി​ൽ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യും ഇ​തി​നെ​തി​രെ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ബി​എം​എ​സ് ഭ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ജോ​യി​ന്‍റ് പ്ര​സി​ഡ​ന്‍റ് ബി. ​വി​ജ​യ​ൻ, സെ​ക്ര​ട്ട​റി പി.​കെ. ര​വി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.