നാ​ടു​കാ​ണാ​ൻ ബൈ​ക്ക് മോ​ഷ്ടി​ച്ച കു​ട്ടി​മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, July 7, 2020 10:31 PM IST
ക​ട്ട​പ്പ​ന: നാ​ടു​കാ​ണാ​ൻ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​യ കു​ട്ടി​മോ​ഷ്ടാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. കു​മ​ളി അ​ണ​ക്ക​ര​യി​ൽ ശി​വ​ദാ​സ​ന്‍റെ വീ​ടു​മു​റ്റ​ത്തു​നി​ന്നും ഇ​ന്ന​ലെ വെ​ളു​പ്പി​നാ​ണ് അ​ണ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ 16, 17 വ​യ​സു​ള്ള ര​ണ്ടു​പേ​ർ​ചേ​ർ​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ശി​വ​ദാ​സി​ന്‍റെ മ​ക​ൻ സ​ന്തോ​ഷി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.
മു​ണ്ട​ക്ക​യം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​റ​ങ്ങി​ന​ട​ന്ന ഇ​വ​രെ പാ​ല പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ന്തോ​ഷി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.
കു​ട്ടി​ക​ൾ ബൈ​ക്കു​മാ​യി കു​മ​ളി - മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ പോ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് സ​ന്ദേ​ശം കൈ​മാ​റി. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ അ​മി​ത​വേ​ഗ​ത്തി​ൽ പാ​ലാ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​പോ​യ കു​ട്ടി​ക​ളോ​ടി​ച്ച ബൈ​ക്ക് പാ​ലാ ട്രാ​ഫി​ക് എ​സ്ഐ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.
പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് വ​ലി​യ​പാ​ലം ഭാ​ഗ​ത്തു​നി​ന്നും ഇ​വ​രെ ത​ട​ഞ്ഞ് ചോ​ദ്യം​ചെ​യ്തു. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളും ലൈ​സ​ൻ​സും ഇ​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വി​ശ​ദ​മാ​യി ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ, മോ​ഷ്ടി​ച്ച് ബൈ​ക്കി​ൽ നാ​ടു കാ​ണാ​നി​റ​ങ്ങി​യ​താ​ണെ​ന്ന് സ​മ്മ​തി​ച്ച​ത്.
കു​ട്ടി​ക​ളെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സ് അ​റി​യി​ച്ചു. ബൈ​ക്ക് പാ​ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കു​ട്ടി​ക​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.