റേ​ഷ​ൻ കാ​ർ​ഡി​ൽ ആ​ധാ​ർ ന​ന്പ​ർ ഉ​ൾ​പ്പെ​ടു​ത്ത​ണം
Thursday, July 9, 2020 9:43 PM IST
ഇ​ടു​ക്കി: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ പ്ര​കാ​രം റേ​ഷ​ൻ കാ​ർ​ഡി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ആ​ധാ​ർ ന​ന്പ​ർ 31 വ​രെ ഉ​ൾ​പ്പെ​ടു​ത്താം. സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ക​ണ്ണ് തു​റ​പ്പി​ക്ക​ൽ നി​ല്പ് സ​മ​രം

തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെഎ​സ്എ​സ്പി​എ 15ന് ​രാ​വി​ലെ 10 മു​ത​ൽ ഇ​ടു​ക്കി ക​ള​കടറേറ്റ്, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്, ദേ​വി​കു​ളം, അ​ടി​മാ​ലി, തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ണ്ണ് തു​റ​പ്പി​ക്ക​ൽ നില്​പ് സ​മ​രം ന​ട​ത്തും. പെ​ൻ​ഷ​ൻ​കാ​രു​ടെ ചി​കി​ത്സാ​പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, പെ​ൻ​ഷ​ൻ​പ​രി​ഷ്ക​ര​ണം വൈ​കു​ന്ന​തി​നാ​ൽ ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ജെ. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ വി.​എ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.