നാ​ട​ൻ തോ​ക്ക് പി​ടി​കൂ​ടി​യ കേ​സ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, July 12, 2020 10:14 PM IST
ഇ​ടു​ക്കി: പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ നാ​യാ​ട്ടി​നാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നാ​ട​ൻ തോ​ക്കു പി​ടി കൂ​ടി​യ സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി. തോ​ക്കും വെ​ടി​മ​രു​ന്നും ഈ​യ ക​ഷ​ണ​ങ്ങ​ളു​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തോ​ക്കി​ന്‍റെ ഉ​ട​മ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ കൂ​ടി അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഉ​ടു​ന്പ​ൻ​ചോ​ല-​ശാ​ന്ത​ന്പാ​റ റോ​ഡി​ൽ ശ​ങ്ക​ര​പ്പി​ള്ളി ഭാ​ഗ​ത്ത് വ​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ​പ്പോ​ൾ മു​ഖ്യ പ്ര​തി​യാ​യ തി​ങ്ക​ൾ​ക്കാ​ട് കൂ​ന്ത​ലി​ൽ ബി​നോ​യ്(41) ആ​ണ് പി​ടി​യി​ലാ​യ​ത്. തോ​ക്കി​ന്‍റെ ഉ​ട​മ പ​ണി​ക്ക​ൻ​കു​ടി കൊ​ന്പൊ​ടി​ഞ്ഞാ​ൽ മ​ണേ​ലി​ൽ രാ​ജു(53), തോ​ക്ക് ബി​നോ​യി​ക്ക് വാ​ങ്ങി ന​ൽ​കി​യ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ജി​ജോ(34) എ​ന്നി​വ​രാ​ണ് പിന്നീട് പി​ടി​യി​ലാ​യ​ത്. ശാ​ന്ത​ന്പാ​റ സ്റ്റേ​ഷ​നി​ലെ എ​സ്ഐ സ​ന്തോ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.