കോവി​ഡ് : വ്യാപാര സ്ഥാപനങ്ങളിൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, July 13, 2020 9:46 PM IST
മു​ട്ടം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കഴിഞ്ഞ ദിവസം പ​രി​ശോ​ധ​ന ന​ട​ത്തി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെത്തുന്ന പലരും സ്ഥാ​പ​ന ഉ​ട​മ​ക​ളും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.
ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ, കൈ​ക​ൾ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നി​ല്ല.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.