പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Thursday, July 16, 2020 10:04 PM IST
ചെ​റു​തോ​ണി: ഉ​പ്പു​തോ​ട്ടി​ൽ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. ഉ​പ്പു​തോ​ട് ക​വ​ല​വ​ഴി​യി​ൽ പു​ര​യി​ട​ത്തി​ലാ​ണ് പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്.

പു​ര​യി​ട​ത്തി​ൽ ഏ​ലം ന​ട്ടു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ളി​പ്പ​ട​ർ​പ്പി​നി​ട​യി​ൽ കി​ട​ന്ന പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. പു​ളി​ക്ക​ൽ ശി​വ​നാ​ണ് പ​ത്ത​ടി​യോ​ളം നീ​ള​വും 12 കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​വു​മു​ള്ള പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന് അ​യ്യ​പ്പ​ൻ​കോ​വി​ൽ റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പാ​ന്പി​നെ ഏ​റ്റു​വാ​ങ്ങി.