പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ബി​ൻ മ​റ​യ്ക്കാ​ൻ നി​ർ​ദേ​ശം
Thursday, July 16, 2020 10:04 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ബി​ൻ അ​ക്രി​ലി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളാ​യ ഓ​ട്ടോ​റി​ക്ഷ, മോ​ട്ടോ​ർ ക്യാ​ബ്, കോ​ണ്‍​ട്രാ​ക്റ്റ് കാ​രേ​ജ്, സ്റ്റേ​ജ് കാ​രേ​ജ് എ​ന്നീ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ കാ​ബി​നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മ​റ​യ്ക്ക​ണ​മെ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലും ഇ​തു ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു തൊ​ടു​പു​ഴ ജോ​യി​ന്‍റ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പി.​എ. നാ​സ​ർ വ്യ​ക്ത​മാ​ക്കി.