യു​ഡി​എ​ഫ് സ്പീ​ക്ക് അ​പ്പ് കേ​ര​ള സ​ത്യാ​ഗ്ര​ഹം ഇ​ന്ന്
Sunday, August 2, 2020 9:57 PM IST
തൊ​ടു​പു​ഴ : മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ്. എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ യു​ഡി​എ​ഫ്. ചെ​യ​ർ​മാ​ൻ​മാ​ർ, ക​ണ്‍​വീ​ന​ർ​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്പീ​ക്ക് അ​പ്പ് കേ​ര​ള സ​ത്യാ​ഗ്ര​ഹം ഇ​ന്ന് ന​ട​ക്കും.
പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് നേ​താ​ക്ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലോ ഓ​ഫീ​സു​ക​ളി​ലോ ആ​യി​രി​ക്കും സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് സ​ത്യാ​ഗ്ര​ഹം.
പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൽ വാ​സ്നി​ക് സൂ​മി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി. ​ജെ.​ജോ​സ​ഫ്എം​എ​ൽ​എ തൊ​ടു​പു​ഴ​യി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ലും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, യു​ഡി​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ലും, ഡി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും സ​ത്യാ​ഗ്ര​ഹം ന​ട​ത്തും.