താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 2, 2020 10:01 PM IST
ഇ​ടു​ക്കി: ഐ​ടി​ടി​പി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ തോ​പ്രാം​കു​ടി, വാ​ത്തി​ക്കു​ടി, പ​ളി​യ​ക്കു​ടി, വ​ഞ്ചി​വ​യ​ൽ എ​ന്നീ കോ​ള​നി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന സാ​മൂ​ഹ്യ​പ​ഠ​ന മു​റി​ക​ളി​ലേ​ക്ക് ബി​എ​ഡ്, ടി​ടി​സി, പ്ല​സ് ടു, ബി​രു​ദം, ​പി​ജി യോ​ഗ്യ​ത​യു​ള്ള പ​ട്ടി​ക വ​ർ​ഗ യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും ഫെ​സി​ലി​റ്റേ​റ്റ​ർ ത​സ്തി​ക​യി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
തോ​പ്രാം​കു​ടി, വാ​ത്തി​ക്കു​ടി എ​ന്നി​വി​ടങ്ങളിലു​ള്ള​വ​ർ അ​ഞ്ചി​ന​കം ഇ​ടു​ക്കി ട്രൈ​ബ​ൽ എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫീ​സി​ലും പ​ളി​യ​ക്കു​ടി, വ​ഞ്ചി​വ​യ​ൽ എ​ന്നി​വി​ടങ്ങളിലുള്ള​വ​ർ ഏ​ഴി​ന​കം പീ​രു​മേ​ട് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലും ജാ​തി, വ​രു​മാ​നം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എന്നിവ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862 222399.

പൗ​ർ​ണ​മി പൂ​ജ
ഇ​ന്ന്

കാ​രി​ക്കോ​ട്: അ​ണ്ണാ​മ​ല​ർ​നാ​ഥ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ പൗ​ർ​ണ​മി പൂ​ജ ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കും.