കാ​ല​വ​ർ​ഷം ക​ന​ത്തു; ഇ​ടു​ക്കി​യി​ൽ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് ഉ​യ​ർ​ന്നു
Monday, August 3, 2020 10:04 PM IST
ചെ​റു​തോ​ണി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര​മേ​ഖ​ല ഭീ​തി​യു​ടെ നി​ഴ​ലി​ലാ​യി​രി​ക്ക​യാ​ണ്. 2018-ലെ ​മ​ഹാ​പ്ര​ള​യം അ​വ​ശേ​ഷി​പ്പി​ച്ച മ​ണ്ണി​ൽ ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ വേ​ട്ട​യാ​ടു​ന്ന​വ​രാ​ണ് ഈ ​ഓ​ഗ​സ്റ്റി​നേ​യും ഭീ​തി​യോ​ടെ കാ​ണു​ന്ന​ത്. അ​ന്ന് മ​ഴ മ​ടി​ച്ചു​നി​ന്ന ജൂ​ണ്‍, ജൂ​ലൈ​ക്കു​ശേ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.

ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നാ​രം​ഭി​ച്ച പ്ര​ള​യം കി​ലോ​മീ​റ്റ​റു​ക​ണ​ക്കി​ന് റോ​ഡു​ക​ളും നി​ര​വ​ധി പാ​ല​ങ്ങ​ളും ഒ​ഴു​ക്കി​കൊ​ണ്ടു​പോ​യി. ഇ​വ പ​ല​തും ഇ​നി​യും പൂ​ന​ർ​നി​ർ​മി​ക്കാ​നാ​യി​ട്ടി​ല്ല. നി​ര​വ​ധി വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചി​രു​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യി​ടം പാ​റ​ക്കൂ​ട്ടം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ച്ചു. ചി​ല​ർ​ക്കെ​ല്ലാം വീ​ടു​ക​ളും നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ശി​ച്ചു​പോ​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ധ​ന​സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

നി​ര​വ​ധി​പേ​രു​ടെ പു​ര​യി​ട​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും വി​ണ്ടു​കീ​റി​യും ഇ​ടി​ഞ്ഞു​താ​ണും പോ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വീ​ണ്ടും കൂ​ടു​ത​ൽ ത​ക​രാ​നും ഉ​രു​ൾ​പൊ​ട്ട​ലി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ഭീ​തി. റോ​ഡു​ക​ളി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്തി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഇ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ്ണും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴാ​നും ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കാ​നും ഇ​ട​യാ​ക്കു​മെ​ന്നും ഭ​യ​പ്പെ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ​യാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഓ​ഗ​സ്റ്റി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​ന് മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​മെ​ങ്കി​ലും കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റി​ലാ​ണ്.

ആ​റു​വ​രെ ഇ​ടു​ക്കി​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​ക്കൊ​പ്പ​മു​ള്ള ശ​ക്ത​മാ​യ കാ​റ്റ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ഴാ​നും കാ​ര​ണ​മാ​യേ​ക്കാം. കൂ​ടാ​തെ മ​ര​ങ്ങ​ൾ ഇ​ള​കി ചു​വ​ട്ടി​ലൂ​ടെ അ​മി​ത​മാ​യി മ​ഴ​വെ​ള്ള​മി​റ​ങ്ങി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​മെ​ന്നും ഭ​യ​പ്പെ​ടു​ന്നു​ണ്ട്. ശ​ക്ത​മ​ല്ലാ​ത്ത മ​ഴ​യാ​ണെ​ങ്കി​ലും ദി​വ​സ​ങ്ങ​ളോ​ളം ഇ​ട​വി​ല്ലാ​തെ പെ​യ്താ​ൽ മ​ല​യോ​ര​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.

അ​ടു​ത്ത മൂ​ന്നു​ദി​വ​സം​കൂ​ടി ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ പാം​ബ്ല, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ളി​ലെ ഓ​രോ ഷ​ട്ട​ർ തു​റ​ന്നു. ക്ര​മാ​തീ​ത​മാ​യ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ത​ട​യാ​നാ​ണ് മു​ൻ​കൂ​ട്ടി അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ച​ത്.