സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Wednesday, August 12, 2020 10:09 PM IST
ഇ​ടു​ക്കി: തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ഹെ​ൽ​പ്പിം​ഗ് ഹാ​ന്‍റ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന പെ​ട്ടി​മു​ടി ദു​ര​ന്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കാ​യി 100 റെ​യി​ൻ​കോ​ട്ട്, 600 മാ​സ്ക്, 300 സു​ര​ക്ഷാ ക​ണ്ണ​ട​ക​ൾ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന് കൈ​മാ​റി.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൾ കേ​ര​ള ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​സ്ഥാ​ന​ക​മ്മി​റ്റി 14 ജി​ല്ല​ക​ളി​ലും ഇവ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്പി ഓ​ഫീ​സ്, ഇ​ടു​ക്കി , ഡി​വൈ​എ​സ്പി ഓ​ഫീ​സ് ക​ട്ട​പ്പ​ന, ഡി​എം​ഒ ഓ​ഫീ​സ് ഇ​ടു​ക്കി, എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്, ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 5000 മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.