മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ആ​പ്പി​ലാ​ക്കി റീ ​ബി​ൽ​ഡ് കേ​ര​ള ആ​പ്പ്
Thursday, August 13, 2020 10:01 PM IST
പ​ന്നി​മ​റ്റം: റീ ​ബി​ൽ​ഡ് കേ​ര​ള ആ​പ്പി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ കൂ​വ​ക്ക​ണ്ടം എ​ട്ടാം വാ​ർ​ഡി​ലു​ണ്ടാ​യ ഭൂ​മി വി​ണ്ടു കീ​റ​ലും കെ​ടു​തി​ക​ളും റീ ​ബി​ൽ​ഡ് കേ​ര​ള ആ​പ്പി​ൽ ഇ​ടം പി​ടി​ക്കാ​തെ വ​ന്ന​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഭ​വ​ന പു​ന​ര​ധി​വാ​സ ലി​സ്റ്റി​ൽ ഇ​ടം പി​ടി​ക്കാ​തെ പോ​യ​ത്.
2018 ഓ​ഗ​സ്റ്റ് 15ന് ​ഈ മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലി​നു​മി​ട​യി​ലാ​ണ് ഇ​വി​ടെ ഭൂ​മി​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.
മേ​ത്തൊ​ട്ടി അ​റു​ത്ത പ​ടി മു​ത​ൽ ആ​ല​ക്ക​ൽ തോ​ടു വ​രെ​യു​ള്ള ഏ​ക​ദേ​ശം 700 മീ​റ്റ​ർ ദൂ​ര​ത്തി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ലു​ക​ൾ ഇ​പ്പോ​ഴും ഭ​യാ​ശ​ങ്ക വി​ത​യ്ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ടു​ത്ത മ​ഴ മൂ​ല​മു​ണ്ടാ​യ മ​ല വെ​ള്ളം ഈ ​മ​ല​യ്ക്കു കു​റു​കെ​യു​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ ഉൗ​ർ​ന്നി​റ​ങ്ങി ഒ​ഴു​കി പോ​കാ​ത്ത​താ​ണ് കൂ​വ​ക്ക​ണ്ട​ത്തി​ന്‍റെ താ​ഴ് വാ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.
പൂ​മാ​ല, മേ​ത്തൊ​ട്ടി, കൂ​വ​ക്ക​ണ്ടം, നാ​ളി​യാ​നി, ത​ടി​യ​നാ​ൽ കോ​ഴി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലി​നും ഭൂ​മി വി​ണ്ടു​കീ​റി​യ​തി​നും പു​റ​മെ സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ ഭ​വ​ന പു​ന​ര​ധി​വാ​സ​ത്തി​ന് അ​ർ​ഹ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് റീ ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന ഭ​വ​ന പു​ന​ര​ധി​വാ​സ ലി​സ്റ്റി​ൽ ഇ​ടം പി​ടി​ക്കാ​തെ പോ​യ​ത്. പ്ര​കൃ​തി​ദു​ര​ന്ത​ത്തെ പ്ര​ള​യം എ​ന്ന രീ​തി​യി​ൽ മാ​ത്രം വി​വ​ക്ഷി​ച്ചു ത​യാ​റാ​ക്കി​യ റീ ​ബി​ൽ​ഡ് കേ​ര​ള ആ​പ്പ് അ​ർ​ഹ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ൻ​ദാ​സ് പു​തു​ശേ​രി പ​റ​ഞ്ഞു.
ഒ​രു ദി​വ​സ​മെ​ങ്കി​ലും വെ​ള്ളം ത​ങ്ങി നി​ന്ന വീ​ടു​ക​ൾ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്കി​യ​പ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ കെ​ടു​തി​ക​ൾ​ക്കി​ര​യാ​യ​വ​ർ​ക്ക് ഇ​നി​യെ​ങ്കി​ലും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.