തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്: രാ​ജാ​ക്കാ​ട് ര​ണ്ടു ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു
Friday, August 14, 2020 10:00 PM IST
രാ​ജാ​ക്കാ​ട്: ടൗ​ണി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത് ഉ​ൾ​പ്പെ​ടെ ര​ണ്ടു ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യും ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് ജീ​വ​ന​ക്കാ​ര​നു​മാ​യ യു​വാ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഹോ​ട്ട​ൽ അ​ട​ച്ച​ത്. യു​വാ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന ബ​ന്ധു മ​റ്റൊ​രു ഹോ​ട്ട​ലി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ര​ണ്ടാ​മ​ത്തെ ഹോ​ട്ട​ലും അ​ട​ച്ച​ത്. യു​വാ​വി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഹോ​ട്ട​ലു​ട​മ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രും ദ്വി​തീ​യ പ​ട്ടി​ക​യി​ൽ 15 പേ​രു​മാ​ണു​ള്ള​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വ​രെ എ​ല്ലാ​വ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.