ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ 20 സെ​ന്‍റ് ഭൂ​മി ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് കൈ​മാ​റി
Friday, August 14, 2020 10:00 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലെ പേ​രു വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ജീ​വ​ന​ക്കാ​ര​ൻ തൊ​ടു​പു​ഴ താ​ലൂ​ക്ക് കോ​ടി​ക്കു​ളം വി​ല്ലേ​ജി​ൽ പാ​റ​പ്പു​ഴ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​പേ​രി​ലു​ള്ള 20 സെ​ന്‍റ് സ്ഥ​ലം നാ​ലു​സെ​ന്‍റ് വീ​തം അ​ഞ്ചു​പേ​ർ​ക്ക് വീ​ടു​വ​യ്ക്കാ​ൻ ആ​ധാ​രം ചെ​യ്ത് ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​ത്തി​യ നി​ർ​ധ​ന​രാ​യ​വ​ർ​ക്കാ​ണ് ആ​ധാ​രം ചെ​യ്ത് ന​ൽ​കി​യ​ത്.
ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ത​ങ്ക​മ​ണി വി​ല്ലേ​ജി​ലെ ബീ​ന ബി​നോ​യി, കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജി​ലെ സു​ധാ​മ​ണി വി​ജ​യ​ൻ എ​ന്നി​വ​ർ​ക്ക് പ്ര​മാ​ണം ക​ള​ക​ട​റു​ടെ ചേ​ന്പ​റി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ കൈ​മാ​റി. തൊ​ടു​പു​ഴ കൊ​ച്ചു​പ​റ​ന്പി​ൽ മ​ഞ്ജു ജോ​സ​ഫ്, വെ​ള്ളി​യാ​മ​റ്റം അ​റ​യി​ൽ സീ​ന​ത്ത്, തൊ​ടു​പു​ഴ ര​തീ​ഷ്- റോ​സ്മേ​രി ദ​ന്പ​തി​ക​ൾ​ക്കു​മാ​ണ് സ്ഥ​ലം ആ​ധാ​രം​ചെ​യ്ത് ന​ൽ​കി​യ​ത്.