ഇ​ടു​ക്കി​യി​ലെ നി​ർ​മാ​ണ നി​രോ​ധ​നം: ഇ​ട​തു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ത്മ​വ്യൂ​ഹ​ത്തി​ൽ
Wednesday, September 16, 2020 10:00 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ മൗ​നം വെ​ടി​യാ​ൻ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രും ത​യാ​റാ​കു​ന്നി​ല്ല. പ​ത്മ​വ്യൂ​ഹ​ത്തി​ലാ​യ അ​ഭി​മ​ന്യു​വി​ന്‍റെ അ​വ​സ്ഥ​യ്ക്കു സ​മാ​ന​മാ​യ സ്ഥി​തി​യി​ലാ​ണ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ അ​നു​കൂ​ല നേ​താ​ക്ക​ൾ.
ഇ​ടു​ക്കി​യി​ലെ പ​തി​വു ഭൂ​മി കൃ​ഷി​ക്കും വാ​സ​ഗൃ​ഹ​ങ്ങ​ൾ​ക്കു​മ​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വി​വേ​ച​ന​മാ​ണെ​ന്നു കാ​ട്ടി ജി​ല്ല​യി​ലെ ഏ​താ​നും വ്യ​ക്തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ 1964ൃലെ ​ഭൂ​പ​തി​വു ച​ട്ടം കേ​ര​ള​ത്തി​നു പൊ​തു​വെ ബാ​ധ​ക​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു മ​ര​വി​പ്പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ജി​ല്ല​യി​ലെ ഇ​ട​തു ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.
ഇ​ടു​ക്കി എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ ഭൂ​പ​തി​വു ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​ക​വും സ​മ​രം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ജി​ല്ല​യ്ക്ക​പ്പു​റ​ത്തേ​ക്ക് ഇ​വ​രു​ടെ ശ​ബ്ദം മു​ഴ​ങ്ങി​യി​ട്ടു​മി​ല്ല. നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫും റോ​ഷി അ​ഗ​സ്റ്റി​നും പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ഴു​ക്ക​ൻ മ​റു​പ​ടി​യ​ല്ലാ​തെ ജി​ല്ല​യ്ക്കു ആ​ശ്വാ​സ​ക​ര​മാ​യ ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

മ​ന്ത്രി​സ​ഭ​യും
ച​ർ​ച്ച​ചെ​യ്തി​ല്ല

ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​വും വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ജ​നി​ച്ച മ​ണ്ണി​ൽ അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​ഡി​എ​ച്ച് വി​ല്ലേ​ജ് സ​ർ​ക്കാ​രി​ന്‍റെ പാ​ട്ട​ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ മാ​ത്ര​മേ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യു​ള്ള റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വാ​ണ് നി​ല​വി​ലു​ള്ള​ത്.

യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ
സു​പ്രീം കോ​ട​തി​യി​ൽ
മ​റ​യ്ക്കു​ന്നു

എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ മ​ന​പ്പൂ​ർ​വം മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് നി​യ​മ​വി​രു​ദ്ധ​വും വി​വേ​ച​ന​വു​മാ​ണെ​ന്നു സ​ർ​ക്കാ​രി​നു ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ് ആ ​വി​വ​രം സു​പ്രീം കോ​ട​തി​യി​ൽ മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ പാ​ട്ട​ഭൂ​മി​യി​ൽ മാ​ത്ര​മേ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ എ​ന്ന സ​ർ​ക്കാ​ർ വാ​ദം സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു റ​ദ്ദാ​ക്കി​യാ​ൽ സ​ർ​ക്കാ​രി​ന്‍റെ ’ഹി​ഡ​ൻ അ​ജ​ണ്ട’ ന​ട​പ്പാ​ക്കാം.

ഇ​ടു​ക്കി​യി​ൽ
മു​ഴു​വ​നാ​യും നി​ർ​മാ​ണ നി​രോ​ധ​നം വ​രു​ത്താം

ഇ​ടു​ക്കി ജി​ല്ല​യി​ൽ മു​ഴു​വ​നും നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി 2019 ഒ​ഗ​സ്റ്റ് 22-ന് ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് വീ​ണ്ടും പു​ന​ർ​ജ​നി​ക്കും. 22- 8- 2019-ലെ ​ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി എ​ട്ടു വി​ല്ലേ​ജു​ക​ൾ​ക്കു​മാ​ത്രം എ​ന്ന് 14-9-2019-ൽ ​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സു​പ്രീം കോ​ട​തി, ഹൈ​ക്കോ​ട​തി​യു​ടെ 14-8-2020-ലെ ​ഉ​ത്ത​ര​വ് ത​ട​ഞ്ഞാ​ൽ കേ​ര​ള സ​ർ​ക്കാ​രി​നു ജി​ല്ല​യി​ൽ മൊ​ത്തം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് പു​ന​ർ പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​വ​സ​ര​മാ​കും.
മൂ​ന്നാ​ർ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​മെ​ന്ന വ്യാ​ഖ്യ​ന​ത്തി​ലാ​ണ് കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന​ത്. 2016-ൽ ​എ​ട്ടു വി​ല്ലേ​ജു​ക​ളി​ലും നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള ആ​വ​ശ്യം അ​വ​ഗ​ണി​ച്ച് നി​രോ​ധ​നം ഉ​റ​പ്പാ​ക്കി വീ​ണ്ടും വീ​ണ്ടും ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക മാ​ത്ര​മാ​ണ് ഇ​തു​വ​രെ സ​ർ​ക്കാ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​ടു​ക്കി​യി​ലെ വി​ക​സ​ന
ത​ട​സം ബാ​ധ​ക​മ​ല്ല

1964-ലെ ​ഭൂ​പ​തി​വു ച​ട്ടം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ​തി​വു ഭൂ​മി​യി​ലും ബാ​ധ​ക​മാ​ക്കി​യാ​ൽ വി​ക​സ​നം ത​ട​സ​പ്പെ​ടു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്ന​ത്. ഭൂ​പ​തി​വു ച​ട്ടം ഇ​ടു​ക്കി​യി​ൽ ബാ​ധ​ക​മാ​ക്കി​യാ​ൽ ഇ​ടു​ക്കി​യി​ലും വി​ക​സ​ന ത​ട​സം ഉ​ണ്ട​കു​മെ​ന്ന് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​ണ്. 1964-ലെ ​ഭൂ പ​തി​വു ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ പു​തി​യ ച​ട്ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കും.
ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ (അ​ഗ്രി​ക​ൾ​ച്ച​ർ ലാ​ൻ​ഡ് ക​ണ്‍​വെ​ർ​ഷ​ൻ ഫോ​ർ നോ​ണ്‍ അ​ഗ്രി​ക​ൾ​ച്ച​ർ പ​ർ​പ്പ​സ് ആ​ക്ട്) പു​തി​യ ആ​ക്ട് സാ​ധ്യ​മാ​കു​ന്ന കാ​ര്യ​മാ​യി​ട്ടും അ​തി​നും സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നു പി​ന്നി​ലും ദു​രു​ദ്ദേ​ശ​മു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ ടൂ​റി​സ്റ്റു​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യം​വ​ച്ച് ആ​യി​ത്തി​ലേ​റെ ചെ​റു​തും വ​ലു​തു​മാ​യ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള 200-ലേ​റെ റി​സോ​ർ​ട്ടു​ക​ൾ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലു​മാ​ണ്. നി​യ​മ​വി​രു​ദ്ധ​വും പ്ര​കൃ​തി​ക്കു ദോ​ഷ​ക​ര​വു​മാ​യു​ള്ള ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ ക​ഴി​യാ​തെ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന ന​ട​പ​ടി​യു​ടെ ഉ​ദ്ദേ​ശ​വും ദു​രൂ​ഹ​മാ​ണ്.