ജില്ലാ ആസ്ഥാനത്ത് ഒ​രു ജ​ന​പ്ര​തി​നി​ധി​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, September 24, 2020 10:01 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​യി​ൽ​നി​ന്നും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മ​റ്റൊ​രു ജ​ന​പ്ര​തി​നി​ധി​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചെ​റു​തോ​ണി​യി​ലും മ​ണി​യാ​റ​ൻ​കു​ടി​യി​ലും പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ച വ​നി​താ ജ​ന​പ്ര​തി​നി​ധി​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം പൊ​തു​യോ​ഗ​ങ്ങ​ളി​ൽ വേ​ദി പ​ങ്കി​ട്ട മു​തി​ർ​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നാ​ണ് ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വ​നി​താ ജ​ന​പ്ര​തി​നി​ധി​യു​ടെ ഭ​ർ​ത്താ​വി​ൽ​നി​ന്നാ​ണ് അ​വ​ർ​ക്ക് രോ​ഗം പ​ട​ർ​ന്ന​ത്. ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് ജ​ന​പ്ര​തി​നി​ധി പൊ​തു​വേ​ദി​ക​ളി​ൽ എ​ത്തി​യി​രു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​വ​ർ മൈ​ക്ക് ഉ​പ​യോ​ഗി​ച്ച​ശേ​ഷം പ്ര​സം​ഗി​ച്ച ജ​ന​പ്ര​തി​നി​ധി​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​മാ​ത്രം സ്ര​വ​മാ​ണ് പ​രി​ശോ​ധ​ന​ക്കെ​ടു​ത്തി​രു​ന്ന​ത്. മ​ന്ത്രി, എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന് ഇ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ക്കും.
ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മെ​ന്പ​ർ​മാ​ർ, രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​നി​താ ജ​ന​പ്ര​തി​നി​ധി​യു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​ന​യും ഇ​ന്ന് ന​ട​ക്കു​മെ​ന്ന് വാ​ഴ​ത്തോ​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.