അ​പ​ക​ടം​വ​രെ മു​റി​ച്ചുനീ​ക്കി​ല്ല; പി​ന്നീ​ട് മു​ത​ല​ക്ക​ണ്ണീ​ർ ...
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യ ത​ണ​ൽ​മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.
തൊ​ടു​പു​ഴ -പാ​ലാ റോ​ഡി​ൽ പു​തു​മ​ന​തൊ​ട്ടി​യി​ൽ ബി​ൽ​ഡിം​ഗി​നു സ​മീ​പം നി​ൽ​ക്കു​ന്ന വ​ൻ വാ​ക​മ​ര​മാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ കാ​റ്റി​ൽ ഒ​ടി​ഞ്ഞ് മു​ക​ളി​ൽ ത​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു അ​പ​ക​ട​സാ​ധ്യത വ​ർ​ധി​പ്പി​ക്കു​ന്നു. ശ​ക്ത​മാ​യ കാ​റ്റു​വീ​ശി​യാ​ൽ മ​രം ക​ട​പു​ഴ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഏ​താ​നും ദി​വ​സം​മു​ന്പ് യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഓ​ട്ടോ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെട്ട​ത്.
വാ​ഹ​നം ക​ട​ന്നു​പോ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.
ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും ഈ ​മ​രം മു​റി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ൾ പി​ഡ​ബ്ല്യു​ഡി, ന​ഗ​ര​സ​ഭ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.