ക്ലീ​ൻ കു​മ​ളി ഗ്രീ​ൻ കു​മ​ളി സൊ​സൈ​റ്റി 11-ാം വ​ർ​ഷ​ത്തി​ലേ​ക്ക്
Friday, September 25, 2020 10:01 PM IST
കു​മ​ളി: പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന ക്ലീ​ൻ കു​മ​ളി ഗ്രീ​ൻ കു​മ​ളി സൊ​സൈ​റ്റി പ​തി​നൊ​ന്നാം വ​യ​സി​ലേ​ക്ക്. സൊ​സൈ​റ്റി​യു​ടെ എ​ട്ടാ​മ​ത് പൊ​തു​യോ​ഗം പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് കു​മ​ളി ഗ്രീ​ൻ കു​മ​ളി ക്ലീ​ൻ കു​മ​ളി സൊ​സൈ​റ്റി പൊ​തു​യോ​ഗം കൂ​ടു​ന്ന​ത്.
സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ ശേ​ഖ​ര​ണ​വും മാ​ലി​ന്യ സം​സ്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും സം​സ്ക​രി​ക്കു​ന്ന​തി​നു​മാ​യി 27 തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​ന്‍റി​ലും ഡി​ടി​പി​സി​യു​ടെ കീ​ഴി​ൽ നി​ര​ത്തു​ക​ൾ വൃ​ത്തി​യാ​കു​ന്ന​തി​ന് 15 തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന സം​ഘ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന സൊ​സൈ​റ്റി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സെ​ൻ​കു​മാ​ർ, ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എം.​പി. ശ​ശി​കു​മാ​ർ, സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സു​ബി സെ​ബാ​സ്റ്റ്യ​ൻ, സൂ​പ്പ​ർ​വൈ​സ​ർ ജെ​യ്സ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.