മൈ ​ഗ​വ് ടോ​പ് യൂ​സ​ർ പ​ട്ടി​ക​യി​ൽ ഗി​ന്ന​സ് മാ​ട​സാ​മി​ക്ക് ഒ​ന്നാം​സ്ഥാ​നം
Friday, September 25, 2020 10:04 PM IST
പീ​രു​മേ​ട്: രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു​ള്ള പു​തി​യ ആ​ശ​യ​ങ്ങ​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ഷെ​യ​ർ​ചെ​യ്തു കൂ​ടു​ത​ൽ ക്രെ​ഡി​റ്റ് പോ​യി​ന്‍റു​ക​ൾ നേ​ടി ത​പാ​ൽ വ​കു​പ്പി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വാ​ദ വേ​ദി​യാ​യ മൈ ​ഗ​വ് എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.
2014-ൽ ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ അ​ഞ്ചു​മാ​സ​ത്തി​നു​ള്ളി​ൽ 3.6 മി​ല്യ​ണ്‍ ക്രെ​ഡി​റ്റ് പോ​യി​ന്‍റു​ക​ളാ​ണ് മാ​ട​സാ​മി നേ​ടി​യ​ത്. വേ​ഗ​ത്തി​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി​യ​തി​ലൂ​ടെ ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ന്നി​വ​യെ​യാ​ണ് മാ​ട​സാ​മി പി​ന്നി​ലാ​ക്കി​യ​ത്.
ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി​യ​തി​ലൂ​ടെ യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ റെ​ക്കോ​ർ​ഡും ഒ​രു​ല​ക്ഷം പോ​യി​ന്‍റു​ക​ൾ മ​റി​ക​ട​ന്ന​പ്പോ​ൾ ചേ​ഞ്ച് മേ​ക്ക​ർ അ​വാ​ർ​ഡും നേ​ര​ത്തെ ക​ര​സ്ഥ​മാ​ക്കി​രു​ന്നു.
രാ​ജ്യ​ത്തു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും നാ​ളി​തു​വ​രെ ഒ​രു​കോ​ടി മു​പ്പ​തു ല​ക്ഷം പേ​രാ​ണ് മൈ ​ഗ​വി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. മൈ ​ഗ​വി​ന്‍റെ ടോ​പ് യൂ​സ​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യ​തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ടു ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​ള്ള അ​വ​സ​രം മാ​ട​സാ​മി​ക്ക് ഉ​ട​ൻ ല​ഭി​ച്ചേ​ക്കും.