മ​ഹാ​റാ​ണി മെ​ഗാ​മാ​ർ​ട്ട് ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, September 30, 2020 11:15 PM IST
തൊ​ടു​പു​ഴ:​ മ​ഹാ​റാ​ണി ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഗാ​മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എ.​റി​യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ അ​ന്പ​ലം ബൈ​പാ​സ് റോ​ഡി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡി​നു എ​തി​ർ​വ​ശ​ത്താ​യാ​ണ് സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് ആ​ദ്യ​വി​ല്പ​ന​യും ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം ലോ​ഞ്ചിം​ഗ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​ രാ​ജു ത​ര​ണി​യി​ലും നി​ർ​വ​ഹി​ക്കും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും അ​ഞ്ചു ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും എം​ഡി പ​റ​ഞ്ഞു.​
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ വെ​ബ്സൈ​റ്റും ആ​പ്ലി​ക്കേ​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ന​ഗ​ര​ത്തി​ന്‍റെ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​ഡെ​ലി​വ​റി​യും ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ നി​യാ​സ് ക​രിം, പ​ർ​ച്ചേ​സ് മാ​നേ​ജ​ർ​മാ​രാ​യ അ​യൂ​ബ് ഖാ​ദ​ർ, എ​ൻ.​എം.​സ​ലിം, വെ​ഡ്ഡിം​ഗ് ക​ള​ക്ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ നി​സാ​ർ പ​ഴ​ന്പി​ള്ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.