വാ​ഴ​യി​ല​യി​ൽ പൊ​തി​ച്ചോ​റു​മാ​യി അ​ടി​മാ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി
Sunday, October 18, 2020 10:11 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​മാ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പൊ​തി​ച്ചോ​റു സം​രം​ഭം. രു​ചി ചോ​രാ​തെ ആ​വ​ശ്യ​കാ​ർ​ക്ക് ഉ​ച്ച​യൂ​ണെ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണ് പ്രാ​രം​ഭ സം​രം​ഭം. വാ​ഴ​യി​ല​യി​ൽ പൊ​തി​ച്ചോ​റ് എ​ന്ന പ​ദ്ധ​തി​ക്ക് സൊ​സൈ​റ്റി രൂ​പം​ന​ൽ​കി.

അ​ടി​മാ​ലി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​വ​ശ്യ​ക്കാ​ർ വി​ളി​ച്ചാ​ൽ ഉ​ച്ച​യൂ​ണ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു​ന​ൽ​കും. ഉൗ​ണി​ന് 40 രൂ​പ​യും സ്പെ​ഷ​ൽ ഉൗ​ണി​ന് 70 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ആ​വ​ശ്യ​മു​ള്ളി​ട​ത്ത് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ന് അ​ധി​ക നി​ര​ക്കി​ല്ല.

പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം ചി​കി​ത്സാ​സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​മെ​ന്ന് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് ഷൈ​ല ജോ​സ് പ​റ​ഞ്ഞു. അ​ടി​മാ​ലി മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ൾ​പ്പെ​ടെ സൊ​സൈ​റ്റി വാ​ഴ​യി​ല​യി​ൽ ഉ​ച്ച​യൂ​ണി​പ്പോ​ൾ എ​ത്തി​ച്ച​ന​ൽ​കു​ന്നു​ണ്ട്. സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രാ​ണ് പാ​ച​ക​വും പൊ​തി​ച്ചോ​റ് ത​യാ​റാ​ക്ക​ലു​മെ​ല്ലാം ന​ട​ത്തു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ വാ​ഴ​യി​ല​യി​ലെ പൊ​തി​ച്ചോ​റി​ന് ആ​വ​ശ്യ​ക്കാ​ർ എ​റു​മെ​ന്നാ​ണ് സൊ​സൈ​റ്റി​യു​ടെ പ്ര​തീ​ക്ഷ. ഉ​ച്ച​യൂ​ണ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 7736916929 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.