വ​നം​വ​കു​പ്പ് ക​രാ​ർ ജോ​ലി​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഒ​ത്തു​ക​ളി​യെ​ന്ന്
Monday, October 19, 2020 10:26 PM IST
ചെ​റു​തോ​ണി: വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ജോ​ലി​ക​ൾ വ​നം വ​കു​പ്പി​ൽ​നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർക്കു ന​ൽ​കി ഒ​ത്തു​ക​ളി​ക്കു​ന്നെ​ന്ന് ആ​രോ​പ​ണം. ഭാ​ര്യ​മാ​രു​ടെ​ പേരിലും സ്വ​ന്തം പേ​രി​ലും ലൈ​സ​ൻ​സ് സ​ന്പാ​ദി​ച്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഒ​ത്തു​ക​ളി​ച്ചാ​ണ് ക​രാ​ർ ജോ​ലി​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.
യ​ഥാ​ർ​ഥ എ​സ്റ്റി​മേ​റ്റ് തു​ക​യി​ൽ വ​ൻ വ​ർ​ധ​ന​ വ​രു​ത്തി​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച​വ​ർ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ക​രാ​ർ ജോ​ലി​ക​ൾ​ക്കു ശേ​ഷം ജോ​ലി​ക​ൾ അ​ള​വെ​ടു​ക്കു​ന്ന​ുമില്ല. ബി​ല്ല് എ​ഴു​തു​ന്ന​തും ക​രാ​ർ എ​ടു​ത്ത റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നു​കീ​ഴി​ൽ ജോ​ലി​ചെ​യ്തി​ട്ടു​ള്ള​വ​രാ​ണ്. ഇ​തും വ​ൻ അ​ഴി​മ​തി​ക്കാ​ണ് വ​ഴി​യൊ​രു​ക്കു​ന്ന​ത്.
വ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ്ലാ​ന്‍റേ​ഷ​ൻ, ത​ട​യ​ണ നി​ർ​മാ​ണം, കാ​ട്ടു​തീ ത​ട​യു​ന്ന​ത്തി​നു​ള്ള ഫ​യ​ർ ലൈ​ൻ തെ​ളി​ക്ക​ൽ, ട്ര​ക്ക്പാ​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത്. റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യും ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രു​മാ​യും റി​ട്ട​യ​ർ ചെ​യ്ത​വ​രാ​ണ് ഈ ​ഇ​ട​പാ​ടു​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
കേ​ര​ള​ത്തി​ൽ പ​ല ജി​ല്ല​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​ടു​ക്കി വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന ലേ​ലം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ർ​ഡ് റേ​ഞ്ച് ഓ​ഫീ​സ​റാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​ടു​ക്കു​ന്ന ജോ​ലി​ക​ൾ നി​ല​വി​ൽ വ​നം വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ബ് ആ​യി ന​ൽ​കു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജോ​ലി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ മ​റ്റു​ള്ള​വ​ർ​ക്കോ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​വി​ടെ​യെ​ല്ലാം വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. വ​നം​വ​കു​പ്പ് ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ത്തൈ​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ ഇ​നി​യൊ​രി​ഞ്ചു ഭൂ​മി​പോ​ലും വ​ന​മ​ല്ലാ​ത്ത​താ​യി ഇ​ല്ലാ​ത്ത​താ​ണ്. എ​ന്നാ​ലും എ​ല്ലാ​വ​ർ​ഷ​വും മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.
ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യാ​ണ് വ​നം​വ​കു​പ്പി​ൽ ന​ട​ന്നു​വ​രു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.