പു​ഴ​യി​ൽ വീ​ണ വ​ൻ​മ​രം മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല
Friday, October 23, 2020 9:58 PM IST
രാ​ജ​കു​മാ​രി: ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ട​പു​ഴ​കി പു​ഴ​യി​ൽ​വീ​ണ വ​ൻ​മ​രം നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. സേ​നാ​പ​തി ഇ​ല്ലി​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് പ​ന്നി​യാ​ർ പു​ഴ​യു​ടെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​യി മ​രം വീ​ണു​കി​ട​ക്കു​ന്ന​ത്. അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.ഒ​രാ​ഴ്ച മു​ന്പാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ പു​ഴ​യോ​ര​ത്തു നി​ന്നി​രു​ന്ന വ​ലി​യ ചേ​ല​മ​രം ക​ട​പു​ഴ​കി പ​ന്നി​യാ​ർ പു​ഴ​യി​യി​ൽ വീ​ണ​ത്. സേ​നാ​പ​തി, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പു​ഴ​യി​ൽ കി​ട​ക്കു​ന്ന മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടി​ല്ല. പാ​ഴ് മ​ര​മാ​യ​തി​നാ​ൽ വ​നം വ​കു​പ്പും ശ്ര​ദ്ധി​ക്കു​ന്നി​ല്ല.
നി​ല​വി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ മ​രം കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് ചെ​ക്കു​ഡാ​മി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​രും. ഇ​ത് കൃ​ഷി​നാ​ശ​ത്തി​നും കാ​ര​ണ​മാ​കും.
മ​രം കി​ട​ക്കു​ന്ന​തി​നു സ​മീ​പ​ത്താ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ള​വും പ​ന്പു​ഹൗ​സും സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​തി​നു​ള്ളി​ലും വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.