ജ​പ്തി ന​ട​പ​ടി​ക്കെ​തി​രെ ക​ർ​ഷ​ക സ​മ​രം
Friday, October 23, 2020 9:58 PM IST
ക​ട്ട​പ്പ​ന: കാ​ർ​ഷി​ക -ഭ​വ​ന - വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​വ​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക​യാ​യ ക​ർ​ഷ​ക​രു​ടെ വ​സ്തു​വ​ക​ക​ൾ ജ​പ്തി​ചെ​യ്യാ​നു​ള്ള ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 30-ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തും.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ലും ധ​ർ​ണ ന​ട​ത്താ​ൻ ക​ട്ട​പ്പ​ന പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ ര​ണ്ടി​ന് മൊ​റ​ട്ടോ​റി​യം സം​ബ​ന്ധി​ച്ച് കോ​ട​തി വി​ധി​ക്കു​ശേ​ഷം 22000 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ ജ​പ്തി​ചെ​യ്ത് ഇ​റ​ക്കി​വി​ടാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​മാ​യി ബാ​ങ്കു​ക​ൾ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.
ര​ണ്ടു​വ​ർ​ഷ​മാ​യി പേ​മാ​രി​യും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും​മൂ​ലം പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത വി​ള​നാ​ശ​വും വി​ല​യി​ടി​വു​മാ​ണു​ണ്ടാ​യ​ത്. എ​ന്നി​ട്ടും ബാ​ങ്കു​ക​ളു​ടെ വി​ട്ട്വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​രി​ൽ 14 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
തു​ട​ർ​ന്നു​ണ്ടാ​യ കോ​വി​ഡും തൊ​ഴി​ലി​ല്ലാ​യ്മ​യും ത​ക​ർ​ത്തെ​റി​ഞ്ഞ ക​ർ​ഷ​ക​രു​ടെ​മേ​ൽ സ​ർ​ഫാ​സി ആ​ക്ട് ചു​ണ്ടി​ക്കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി പാ​ക്കേ​ജി​നാ​യി സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ച 5000 കോ​ടി രൂ​പ​യി​ൽ 100 കോ​ടി രൂ​പ കു​ടി​ശി​ക​യാ​യ വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ടോ​മി തെ​ങ്ങും​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, പി.​പി. മാ​ത്യു, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, എം.​കെ. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.