നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, October 27, 2020 9:48 PM IST
അ​ടി​മാ​ലി: നാ​ലു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​ടി​മാ​ലി ന​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ​മെ​ന്‍റി​ന്‍റെ പി​ടി​യി​ലാ​യി. പ​ണി​ക്ക​ൻ​കു​ടി വെ​ട്ടി​ക്കാ​ട്ട് ആ​ൽ​ബി​ൻ ജോ​സ​ഫാ(26)​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ള്ള​രി​ക്കു​ടി സ്വ​ദേ​ശി പാ​റ​ശേ​രി​ൽ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ ഓ​ടി ര​ക്ഷ​പെ​ട്ടു.
അ​ടി​മാ​ലി ടൗ​ണി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന​യാ​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​വാ​നാ​യി ആ​ൽ​ബി​നും രാ​ജേ​ഷും ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ അ​ടി​മാ​ലി ന​ർ​ക്കോ​ട്ടി​ക് സം​ഘം നാ​ലു​കി​ലോ നൂ​റു​ഗ്രാം ഉ​ണ​ക്ക ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ൾ ര​ഹ​സ്യ​മാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു.
ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പ്ര​തി​ക​ൾ ഇ​രു​വ​രും എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ക​ന്പ​ത്തു​നി​ന്നും വ​ന​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ത​ല​ച്ചു​മ​ടാ​യി അ​തി​ർ​ത്തി​ക​ട​ത്തി കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യാ​ണ് ന​ർ​ക്കോ​ട്ടി​ക് സം​ഘം പ​റ​യു​ന്ന​ത്. ആ​ൽ​ബി​നും രാ​ജേ​ഷും മു​ന്പും ക​ഞ്ചാ​വ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജേ​ഷി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.