അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടി​നാ​യി ഖ​നീ​ഫ കാ​ത്തി​രി​ക്കു​ന്നു
Thursday, October 29, 2020 10:02 PM IST
അ​ടി​മാ​ലി: ത​ല​ചാ​യ്ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടെ​ന്ന സ്വ​പ്ന​മാ​ണ് അ​ടി​മാ​ലി സ്വ​ദേ​ശി ഖ​നീ​ഫ​യ്ക്കും കു​ടും​ബ​ത്തി​നു​മു​ള്ള​ത്. മാ​ങ്കു​ളം സ്വ​ദേ​ശി​യാ​യി​രു​ന്നു ഖ​നീ​ഫ. മ​ക​ന്‍റെ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കി​ട​യി​ൽ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഉ​ണ്ടാ​യി​രു​ന്ന പു​ര​യി​ടം വി​റ്റു.
അ​ടി​മാ​ലി അ​പ്സ​ര​കു​ന്നി​നു സ​മീ​പ​മു​ള്ള പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന വീ​ട്ടി​ലാ​ണ് ഖ​നീ​ഫ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ഇ​പ്പോ​ഴ​ത്തെ താ​മ​സം. അ​ട​ച്ചു​റ​പ്പൊ​ള്ളൊ​രു വീ​ട് സ്വ​ന്ത​മാ​യി നി​ർ​മി​ക്കാ​ൻ ഖ​നീ​ഫ​ക്കി​നി ആ​ക്ക​മി​ല്ലെ​ന്നു പ​റ​യു​ന്നു.
ചോ​ർ​ന്നൊ​ലി​ക്കാ​ത്തൊ​രു വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ക​നി​വു തേ​ടു​ക​യാ​ണ് ഈ ​വ​യോ​ധി​ക​ൻ. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ഖ​നീ​ഫ​യു​ടെ വീ​ടി​ന് ഭാ​ഗീ​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന വീ​ട് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
മ​ഴ ക​ന​ത്താ​ൽ അ​യ​ൽ​വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ക്കും. പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലും അ​ന്തി​യു​റ​ങ്ങി. ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി വ​ലി​യൊ​രു തു​ക മാ​സം​തോ​റും ഖ​നീ​ഫ ക​ണ്ടെ​ത്ത​ണം.