കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഭൂ​പ​തി​വ് നി​യ​മ​ ഭേ​ദ​ഗ​തി സ​മ​രം തു​ട​രു​ന്നു
Friday, October 30, 2020 11:08 PM IST
ചെ​റു​തോ​ണി: സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് ജ​ന​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ല്ലാ​ർ​കു​ട്ടി പ​ട്ട​യാ​വ​കാ​ശ സം​ര​ക്ഷ​ണ വേ​ദി ചെ​യ​ർ​മാ​ൻ പി.​വി. അ​ഗ​സ്റ്റി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ 67-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഗ​സ്റ്റി​ൻ. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ് പു​ല്ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.