ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Friday, October 30, 2020 11:13 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്പി​ൽ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കൂ​ടി​യാ​യ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ സ​മ​ര​പ്പന്ത​ലി​ലെ​ത്തി.
2016 മു​ത​ലു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത് . ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ച് ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ സ​മ​രം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 14 ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ലസ​മ​രം ന​ട​ത്തു​ന്നു​ണ്ട് . ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ നി​വേ​ദ​നം എം​എ​ൽ​എ​യ്ക്ക് അ​ധ്യാ​പ​ക​ർ ന​ൽ​കി. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ്് സ​ജി മാ​ത്യു, സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​ർ​ജ്, ജോ​ബി​ൻ ജോ​സ​ഫ്, ഡോ​ണ്‍ വി.​ ജോ​സ്, ആ​ൽ​ബി​ൻ ജോ​സ , ക്രി​സ്റ്റി ബെ​ൻ, ഷാ​ല​റ്റ് തോ​മ​സ്, ബോ​ബു ആ​ന്‍റ​ണി, സീ​നാ കെ.​തോ​മ​സ്, നൈ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.