ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ തി​ര​ക്കി​ലാ​ണ്
Saturday, November 28, 2020 10:39 PM IST
ക​ട്ട​പ്പ​ന: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള ഫോ​മു​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ. തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി​യി​ലാ​ണ്.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ 34 വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ൻ​പ​തോ​ളം ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 34 വാ​ർ​ഡു​ക​ളി​ലും ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ച്ചു. ഇ​പ്പോ​ൾ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഫോ​മു​ക​ളും മ​റ്റ് സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​വ​ർ. നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റ്റ് ലി ​പി. ജോ​ണി​നാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്നം പ​തി​ച്ച ടെ​ൻ​ഡെ​ഡ് വാ​ല​റ്റ് പേ​പ്പ​റു​ക​ൾ, പേ​പ്പ​ർ വാ​ല​റ്റ് പേ​പ്പ​റു​ക​ൾ, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ സീ​ൽ തു​ട​ങ്ങി​യ​വ ഒ​ഴി​ക​യു​ള്ള വ​സ്തു​ക്ക​ളാ​ണ് സു​ര​ക്ഷി​ത​മാ​യി പാ​യ്ക്കു​ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്കു മു​ൻ​പാ​യി ഇ​വ​യെ​ല്ലാം അ​താ​ത് ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കും.